Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jaish Terrorists

ജ​മ്മു ​കാ​ഷ്മീ​രി​ൽ സു​ര​ക്ഷാ​സേന ര​ണ്ട് ഭീ​ക​ര​രെ വ​ധി​ച്ചു

ശ്രീ​ന​ഗ​ർ: ജ​മ്മു ​കാ​ഷ്മീ​രി​ൽ സു​ര​ക്ഷാ​സേ​ന ര​ണ്ട് ജെ​യ്ഷെ മു​ഹ​മ്മ​ദ് ഭീ​ക​ര​രെ വ​ധി​ച്ചു. ഉ​ധം​പു​രി​ലെ ബ​സ​ന്ത്ഗ​ഡ് പ്ര​ദേ​ശ​ത്തെ ഒ​ളി​ത്താ​വ​ള​ത്തി​ൽ വ​ച്ചു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ലാ​ണ് പാ​ക് പൗ​ര​ന്മാ​രാ​യ ര​ണ്ട് ഭീ​ക​ര​രും കൊ​ല്ല​പ്പെ​ട്ട​ത്.

മേ​ഖ​ല​യി​ൽ ജെ​യ്ഷെ ഭീ​ക​ര​രു​ടെ സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ചൊ​വ്വാ​ഴ്ച​യാ​ണ് കി​യ എ​ന്ന ര​ഹ​സ്യ​നാ​മ​ത്തി​ൽ ഓ​പ്പ​റേ​ഷ​ൻ ആ​രം​ഭി​ച്ച​ത്.

ജ​മ്മു ​കാ​ഷ്മീ​ർ പോ​ലീ​സ്, വൈ​റ്റ് നൈ​റ്റ് കോ​ർ​പ്സി​ന്‍റെ (16 കോ​ർ​പ്സ്) കീ​ഴി​ലു​ള്ള എ​ലൈ​റ്റ് ഇ​ന്ത്യ​ൻ ആ​ർ​മി യൂ​ണി​റ്റാ​യ സി​ഐ​എ​ഫ് ഡെ​ൽ​റ്റ (കൗ​ണ്ട​ർ ഇ​ൻ​സ​ർ​ജ​ൻ​സി ഫോ​ഴ്സ് ഡെ​ൽ​റ്റ), സി​ആ​ർ​പി​എ​ഫ് എ​ന്നി​വ​യു​ടെ സം​യു​ക്ത സം​ഘം ബ​സ​ന്ത്ഗ​ഡി​ലെ ജോ​ഫ​ർ വ​ന​മേ​ഖ​ല​യി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ഭീ​ക​ര​രു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി കാ​മ​റ​ക​ൾ ഘ​ടി​പ്പി​ച്ച സ്നി​ഫ​ർ നാ​യ്ക്ക​ളെ​യും നി​യോ​ഗി​ച്ചി​രു​ന്നു. രാ​ത്രി​യി​ലാ​ണ് വെ​ടി​വ​യ്പ്പ് ആ​രം​ഭി​ച്ച​ത്. ഗു​ഹാ​താ​വ​ള​ങ്ങ​ൾ ത​ക​ർ​ക്കാ​ൻ റോ​ക്ക​റ്റ് പ്രൊ​പ്പ​ൽ​ഡ് ഗ്ര​നേ​ഡ് (ആ​ർ‌​പി‌​ജി) ആ​ണ് സു​ര​ക്ഷാ​സേ​ന ഉ​പ​യോ​ഗി​ച്ച​ത്.

കൊ​ല്ല​പ്പെ​ട്ട ഭീ​ക​ര​രി​ൽനി​ന്ന് എം 4 ​റൈ​ഫി​ളു​ക​ൾ, എ​കെ 47, വെ​ടി​യു​ണ്ട​ക​ൾ എ​ന്നി​വ ക​ണ്ടെ​ടു​ത്തു. മേ​ഖ​ല​യി​ൽ പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്.

Latest News

Corehub Up